ജാഥയ്ക്ക് നിർദേശം പാലിക്കണം
Thursday 26 March 2026 12:19 AM IST
പത്തനംതിട്ട : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടി ജാഥ സംഘടിപ്പിക്കുമ്പോൾ വിവിധ നിർദേശം പാലിക്കണമെന്ന് ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ. ജാഥ കടന്ന് പോകുന്ന റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും ഗതാഗത തടസമുണ്ടാക്കരുത്. മറ്റു രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്ന കോലം കൊണ്ടുപോകുന്നതിനും പരസ്യമായി കത്തിക്കുന്നതിനും അനുവാദമില്ല. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഒരേസമയത്ത് ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ മുൻകൂട്ടി പരസ്പരം ബന്ധപ്പെടണം. രാഷ്ട്രീയ പാർട്ടികൾ പൊലീസുമായി ബന്ധപ്പെടണം.