നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് നേതാക്കൾ

Thursday 26 March 2026 12:36 AM IST
കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ന​ട​ന്ന​ ​യു.​ഡി.​എ​ഫ് ​ ​മ​ഹാ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​പ്ര​വ​ർ​ത്ത​കർ ഫോട്ടോ:രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: നൂറലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബീച്ചിൽ നടന്ന മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര കേരളമാണിതെന്ന് പറഞ്ഞ് തലയുയർത്തി നടക്കാനുള്ള സാഹചര്യമുണ്ടാകും. എൽ.ഡി.എഫ് തകർത്ത കേരളത്തെ യു.ഡി.എഫ് പുനസൃഷ്ടിക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യരന്റികൾ നടപ്പാക്കും. ചികിത്സ ചെലവ് നേർ പകുതിയാക്കുമെന്നും പറഞ്ഞു. യുവാക്കൾ തൊഴിൽ തേടി വിദേശത്ത് പേകേണ്ടിവരില്ല. യുവാക്കൾക്ക് സംരംഭം തുടങ്ങാൻ അഞ്ച് ലക്ഷം വരെ പലിശരഹിത വായ്പ നൽകുമെന്നും പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ സാഹചര്യം തിരഞ്ഞെടുപ്പിൽ തരംഗമാകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജി. സുധാകരനടക്കം പുറത്തുപോയതിനെ തുടർന്നുള്ള പരാജയഭീതി പിണറായിയെ അലട്ടുന്നുണ്ട്. 200 ബാറുകൾക്ക് ലെെസൻസ് നീട്ടി. സമയ പരിധി വർദ്ധിപ്പിച്ചെന്നും പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എൽ.ഡി.എഫ് സർക്കരിനെ ജനങ്ങൾ പുറത്താക്കുമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ സ്വന്തം കഴിവില്ലായ്മ തെളിയിച്ചിരിക്കുകയാണ്. നാടിന്റെ മുഖഛായ മാറ്റാനുള്ള അജണ്ടയുമായാണ് യു.ഡി.എഫ് രംഗത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. പ്രവീൺകുമാർ, കെ. ജയന്ത്, ഫെെസൽ ബാബു അടക്കമുള്ള സ്ഥാനാർത്ഥികളും നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ൽ​ ​കേ​ര​ളം ര​ണ്ടാം​ ​സ്ഥാ​ന​ത്ത്:​ ​ഖാ​ർ​ഗെ

10​ ​വ​ർ​ഷ​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​വി​ക​സ​ന​ങ്ങ​ളൊ​ന്നും​ ​ന​ട​ക്കു​ന്നി​ല്ലെ​ന്നും​ ​ബാ​റു​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ട്ടി​യ​തും​ ​ക​ട​ബാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​പ്പി​ച്ച​തു​മാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​നേ​ട്ട​മെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ.​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ന​ട​ന്ന​ ​റാ​ലി​യി​ൽ​ ​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കേ​ര​ള​ ​മോ​ഡ​ൽ​ ​ത​ക​ർ​ത്ത​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​സം​സ്ഥാ​ന​ത്തെ​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​ന്ദ്ര​മാ​ക്കി.​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ൽ​ ​പ​ഞ്ചാ​ബ്‌​ ​ക​ഴി​ഞ്ഞാ​ൽ​ ​കേ​ര​ള​മാ​ണ്.​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​ ​ത​ക​രു​ക​യും​ ​യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ​ ​പി​ൻ​വാ​തി​ലി​ലൂ​ടെ​ ​ജോ​ലി​യി​ൽ​ ​തി​രു​കി​ക്ക​യ​റ്റു​ക​യും​ ​ചെ​യ്യു​ന്നു.​ ​ശ​ബ​രി​മ​ല​യി​ൽ​ ​ദൈ​വ​ത്തെ​ ​പോ​ലും​ ​വെ​റു​തെ​ ​വി​ട്ടി​ല്ല.​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​ന​ട​ത്തി​യ​ ​പ്ര​തി​ക​ൾ​ക്ക് ​മു​ഴു​വ​ൻ​ ​ര​ക്ഷ​പെ​ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​വ​സ​രം​ ​ന​ൽ​കി​യെ​ന്ന് ​ഓ​ൺ​ലൈ​ൻ​ ​പ്ര​സം​ഗ​ത്തി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​വി​മ​ർ​ശി​ച്ചു.​ ​വി​ദേ​ശ​ത്തു​നി​ന്ന് ​മ​ട​ങ്ങി​ ​വ​രു​ന്ന​ ​പ്ര​വാ​സി​ക​ൾ​ക്കാ​യി​ ​ഒ​രു​ ​പ​ദ്ധ​തി​യും​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ക്ക​ലി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.