പരീക്ഷകൾ പ്രഹസനം
Thursday 26 March 2026 12:33 AM IST
കൊല്ലം: സുതാര്യവും കാര്യക്ഷമമായും നടക്കേണ്ട സ്കൂൾ വാർഷിക പരീക്ഷകളെ സർക്കാർ പ്രഹസനമാക്കുകയാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ചോദ്യപേപ്പറുകൾ സർക്കാർ പ്രിന്റ് ചെയ്ത് സ്കൂളുകളിൽ വിതരണം ചെയ്യുന്ന രീതി മാറ്റി ബി.ആർ.സി മുഖേന വിദ്യാലയങ്ങളിലേക്ക് മെയിൽ അയയ്ക്കുകയും അത് സ്കൂളുകൾ പ്രിന്റെടുത്ത് കുട്ടികൾക്ക് നൽകേണ്ട സാഹചര്യമാണ് സർക്കാർ നടപ്പാക്കുന്ന പുരോഗമനം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.മനോജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ശ്രീഹരി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.സാജൻ, ഹാരിസ്, പ്രിൻസി, റീന തോമസ്, വിനോദ് പിച്ചിനാട്, ബിനോയ്.ആർ കൽപ്പകം തുടങ്ങിയവർ സംസാരിച്ചു.