ഗ്രാജുവേഷൻ സെറിമണി
Thursday 26 March 2026 12:38 AM IST
കൊല്ലം: പാരിപ്പള്ളി ചാവർകോട് വലിയകൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു. ഡി.ജി.പി റവാഡ എ.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വിവിധ കമ്പനികളിലേക്ക് വി.കെ.സി.ഇ.ടി ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകുന്ന പ്ളേസ്മെന്റ് ഓഫർ ലെറ്ററിന്റെ വിതരണോദ്ഘാടനം ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. കോളേജ് ട്രസ്റ്റി അനീഷ് കുമാർ അദ്ധ്യക്ഷനായി. പ്രൊഫ.എസ്.സുമിത്ത്, പ്രിൻസിപ്പൽ ഡോ. പി.ശ്രീരാജ്, ഡോ. ബെന്നി ജോസഫ്, ഡോ. ജി.ഷൈൻരാജ്, ഡോ. ശ്രീജിത്ത്.എൽ.ദാസ്, കൃഷ്ണ.എസ്.രാജ്, എസ്.ആതിര, ജി.ബിജു എന്നിവർ സംസാരിച്ചു.