ജോസ് എൽ.ഡി.എഫിൽ പാറപോലെ ഉറച്ച് നിൽക്കുന്നു : പിണറായി
പാലാ : മികവാർന്ന പൊതുപ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ജോസ് കെ.മാണിയെന്നും, ഇടതുമുന്നണിയുടെ പിന്നിൽ പാറ പോലെ അദ്ദേഹം ഉറച്ചു നിൽക്കുകയാണെന്നും മുഖമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട് പല കാര്യങ്ങളിലും മാതൃകയാണ്. നിക്ഷേപകർ കൂടുതലായി എത്തുന്ന സംസ്ഥാനം, അതിദാരിദ്യം തുടച്ചു നീക്കിയ നാട്, വർഗീയ ശക്തികൾക്ക് തല പൊക്കാനാകാതെ സമാധാനം നിലനിൽക്കുന്ന നാട്. നിരവധി ദുരന്തങ്ങളെ നേരിട്ടുകൊണ്ടും നമ്മളൊന്നാണെന്ന് കാണിച്ച് പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ കേരളത്തിനായി. കേന്ദ്രം പലതരത്തിൽ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. കേരളം തകരട്ടെയെന്ന മനോഭാവമാണവർക്ക്. ഇതിനെതിരെയുള്ള ജനവിധി കൂടിയാകും തിരഞ്ഞെടുപ്പ്. കെ.എം. മാണിയുടെ ഓർമ്മദിനമായ ഏപ്രിൽ 9 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി പാലാക്കാർ വിധിയെഴുതുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.