സമ്മർ കോച്ചിംഗ് ക്യാമ്പ്
Thursday 26 March 2026 12:39 AM IST
കൊല്ലം: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ 7 മുതൽ 14 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഏപ്രിൽ 6 മുതൽ മേയ് 31 വരെ എൽ.ബി സ്റ്റേഡിയത്തിൽ വച്ച് ബോക്സിംഗ്, കബഡി,, ബാസ്ക്‌കറ്റ്‌ബാൾ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകിട്ട് 4.30 മുതൽ 6.15 വരെയാണ് ക്യാമ്പ്. രജിസ്ട്രേഷൻ ഫീസ് 250 രൂപ. കൂടാതെ ഓരോ കായിക ഇനത്തിനും ഒരു മാസത്തേക്ക് 1000 രൂപയും, രണ്ട് മാസത്തേക്ക് 1750 രൂപ യുമാണ് ഫീസ്. പങ്കെടുക്കുന്നവർക്ക് ടി ഷർട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഏപ്രിൽ 2ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474-2746720.