പുസ്തക പ്രകാശനം

Thursday 26 March 2026 12:41 AM IST

കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ സാമ്പത്തിക ദർശനത്തെ മുൻനിറുത്തി ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അഡ്മിനിസ്ട്രേറ്ററായിരുന്ന ഡോ. എം. ശാർങ്‌ഗധരനും, യു.എസിൽ മാനേജ്മെന്റ് പ്രൊഫഷണലുമായ ശരത്ത് ശാർങ്‌ഗധരനും ചേർന്ന് രചിച്ച ബിയോണ്ട് വെൽത്ത്: ദി ഇക്കണോമിക് വിഷൻ ഒഫ് ശ്രീനാരായണഗുരു, ബിയോണ്ട് ബൗണ്ടറീസ്: വാക്കിംഗ് ദി പാത്ത് ഓഫ് ശ്രീനാരായണഗുരു എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം 29ന് പാലത്തറ ദുർഗാദേവീ ക്ഷേത്രസന്നിധിയിൽ ഉച്ചയ്ക്ക് 12ന് നടക്കും. കേരള റിയൽ എസ്റ്റേറ്റ് ട്രൈബ്യൂണൽ ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് പി.സോമരാജൻ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്.അനുവും സെക്രട്ടറി എസ്.ബിജുലാലും പുസ്തകങ്ങൾ സ്വീകരിക്കും.