വി.ഡി.സതീശന്റെ തിര. പ്രചാരണം

Thursday 26 March 2026 12:42 AM IST

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം പര്യടനം രാവിലെ 10ന് കുന്നത്തൂർ തറവാട് ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് ഭരണിക്കാവ്, 11ന് കരുനാഗപ്പള്ളി അൽ ഹന ഓഡിറ്റോറിയം ചങ്ങൻകുളങ്ങര, ഉച്ചയ്ക്ക് 12ന് ചവറ അജ്‌നാജ് ഓഡിറ്റോറിയം വടുതല, ഉച്ചയ്ക്ക് 2.30ന് മാർത്തോമ്മ പാരിഷ് ഹാൾ കുരീപ്പള്ളി, വൈകിട്ട് 3.30ന് ചാത്തന്നൂർ എംപൈർ ഓഡിറ്റോറിയം, 4.30ന് പത്തനാപുരം ചെങ്ങമ്മനാട് ജംഗ്ഷൻ, 5.30ന് കൊട്ടാരക്കര കുഴിമതിക്കാട് കരീപ്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും.