ചവറയിലെ അപരന്റെ പത്രിക തള്ളി
Thursday 26 March 2026 12:43 AM IST
ചവറ: ചവറയിലെ ഇടത് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയുടെ അപരനായി ആർ.ജെ.സുജിത് നൽകിയ നാമനിർദ്ദേശപത്രിക ഇലക്ഷൻ കമ്മിഷന്റെ സൂക്ഷ്മ പരിശോധനയിൽ തള്ളി. ഫാറം 26 എയിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതിരുന്നതിനാൽ പത്രിക അംഗീകരിച്ചില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഡോ. സുജിത്ത് വിജയൻപിള്ളയ്ക്ക് അപരനായി സുജിത്ത് മോൻ എന്ന പേരിൽ സമാന സ്ഥാനാർത്ഥിയെ യു.ഡി.എഫ് നിറുത്തിയിരുന്നു. 920 വോട്ട് അപരന് ലഭിച്ചു. ഇപ്രാവശ്യവും പരാജയ ഭീതിയിലാണ് അപരനെ നിർബന്ധിപ്പിച്ച് നോമിനേഷൻ കൊടുപ്പിച്ചതെന്ന് സംശയിക്കുന്നതായി ഇടത് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഐ.ഷിഹാബും കൺവീനർ ടി.മനോഹരനും പറഞ്ഞു.