പി.എസ്.സി വാർത്തകൾ

Thursday 26 March 2026 1:43 AM IST

 അഭിമുഖം

സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 2026 27 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്., എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471 2546446 എന്ന നമ്പറിൽ ബന്ധപ്പെടണം.

 ഒ.എം.ആർ. പരീക്ഷ

കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്റ്റ് എക്സിക്യുട്ടീവ് ഓഫീസർ,​അഡീഷണൽ ഡിസ്ട്രിക്റ്റ് എക്സിക്യുട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് 2026 ഏപ്രിൽ 6 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 മണി വരെ ഒ.എം.ആർ. പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.