നഴ്സ് സമരം: ഇന്നും ചർച്ച
Thursday 26 March 2026 1:45 AM IST
കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ഹൈക്കോടതിയിലെ മദ്ധ്യസ്ഥ ചർച്ച ഇന്നും തുടരും. മീഡിയേഷൻ സെന്ററിൽ അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്റെ മദ്ധ്യസ്ഥതയിൽ ഇന്നലെ നടന്ന ചർച്ചയിലും തീരുമാനമായില്ല.
നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിൽ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചർച്ച.ഇതിൽ തീരുമാനമായ ശേഷം അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ കോടതി കേസ് മാറ്റിയിരുന്നു.