ഹെൽമെറ്റില്ലാ യാത്ര: പിഴയിട്ടത് 2.70 കോടി
Thursday 26 March 2026 1:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് കഴിഞ്ഞ ഒരാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ 2,70,51,150 രൂപ പിഴ ഈടാക്കി. 51,604 നിയമലംഘനങ്ങൾ കണ്ടെത്തി. 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരിക്കാനും റോഡപകടങ്ങൾ കുറയ്ക്കാനുമാണ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം പരിശോധന നടത്തിയത്. പരിശോധന തുടരാൻ ഹൈവേ പട്രോളിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. ഗതാഗത നിയമലംഘനങ്ങൾ 9747001099 എന്ന 'ശുഭയാത്ര' വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാം.