മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ നീക്കാൻ എസ്.ഡി.പി.ഐ
Thursday 26 March 2026 1:01 AM IST
മലപ്പുറം: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ.ലത്തീഫ്. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയെ തോൽപ്പിക്കുക എസ്.ഡി.പി.ഐയുടെ ബാദ്ധ്യതയല്ല. ബി.ജെ.പി സംസ്ഥാനത്ത് വളരെയധികം ശക്തിപ്പെട്ടിട്ടുണ്ട്. ബി.ജെ.പിക്ക് വിജയ സാദ്ധ്യതയില്ലാത്ത ഇടങ്ങളിൽ മത്സരിക്കാനാണെങ്കിൽ ബംഗ്ലാദേശിൽ പോകേണ്ടിവരും. എസ്.ഡി.പി.ഐ മത്സരിച്ചാൽ മതേതര വോട്ട് ഭിന്നിക്കുമെന്നാണ് പാണക്കാട് സാദിഖലി തങ്ങൾ പറയുന്നത്. എസ്.ഡി.പി.ഐ വോട്ട് മതേതരമാണെന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ലത്തീഫ് പറഞ്ഞു.