പട്ടാപ്പകൽ പൊലീസുകാരന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു
Thursday 26 March 2026 1:21 AM IST
കോഴിക്കോട്: പട്ടാപ്പകൽ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു. തിരുത്തിയാട് അഴകൊടി പൊൽപ്പായമെന പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ആറിനും വൈകിട്ട് നാലിനുമിടെയാണ് മോഷണം നടന്നത്. സംഭവം ദിവസം,വിനോദും ഭാര്യയും രാവിലെ ഗുരുവായൂരിൽ പോയതായിരുന്നു. വൈകിട്ട് നാലോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോൾ ലോക്കറിലെ 21 പവൻ കാണാനില്ലെന്ന് മനസിലായി.
ഏകദേശം 20 ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങളാണിത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നടക്കാവ് എസ്.ഐ സി.പി. ലിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.