ശിവഗിരിയിൽ അവധിക്കാല പഠനശിബിരം
Thursday 26 March 2026 1:31 AM IST
ശിവഗിരി: ശിവഗിരി മഠത്തിൽ എല്ലാവർഷവും നടത്തിവരുന്ന കുട്ടികളുടെ അവധിക്കാല പഠനശിബിരം ഗുരുസ്പർശം 2026 ഏപ്രിൽ 4മുതൽ 10വരെ നടക്കും. അടുത്ത അദ്ധ്യായനവർഷം 8മുതൽ 12വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. ശിവഗിരി മഠത്തിലെ സന്യാസിവര്യരും പ്രമുഖപണ്ഡിതരും ക്ലാസുകൾ നയിക്കും. ഗുരുദേവ ജീവചരിത്രവും ദർശനവും കൃതികളും യോഗ-ധ്യാനപരിശീലനവും മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിത്വവികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയുള്ള 7ദിവസത്തെ പഠനശിബിരത്തിൽ ആശ്രമചര്യ അനുസരിച്ചു താമസിച്ചു പങ്കെടുക്കാവുന്നതാണ്. പ്രവേശനത്തിന് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക്: 7012721492, 7356480561
ഫോട്ടോ: രജിസ്‌ട്രേഷൻ ക്യു.ആർ കോഡ്