രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി

Thursday 26 March 2026 1:33 AM IST

അതിജീവിതയ്‌ക്കെതിരെയുള്ള

ഹൈക്കോടതി പരാമർശങ്ങൾ നീക്കി

ന്യൂഡൽഹി: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതി തയ്യാറായില്ല. അതിജീവിതയുടെ ഹർജി തള്ളി. അതേസമയം, അതിജീവിതയ്‌ക്കെതിരെയുള്ള ഹൈക്കോടതി പരാമർശങ്ങൾ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,​ എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നീക്കി. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു,​ എം.എൽ.എയെ പലവട്ടം സന്ദർശിച്ചിരുന്നു തുടങ്ങിയ ഹൈക്കോടതിയുടെ പരാമർശങ്ങൾ ആവശ്യമില്ലാത്തതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡനക്കേസ്.