കണ്ടകുറുമ്പകാവ് ഭഗവതി ക്ഷേത്രോത്സവം: ആരോഗ്യ ജാഗ്രതയോടെ പൊന്നാനി നഗരസഭ

Thursday 26 March 2026 2:48 AM IST

പൊന്നാനി :കണ്ടകുറുമ്പകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കർശന ആരോഗ്യ ജാഗ്രത നടപടികൾ ഉറപ്പ് വരുത്തി പൊന്നാനി നഗരസഭ. ആരോഗ്യ വിഭാഗത്തേയും ശുചീകരണ വിഭാഗത്തേയും ഹരിത കർമ്മ സേനയേയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ. കുടിവെള്ളം, ഭക്ഷണം, പരിസര ശുചിത്വം എന്നിവകളിൽ കർശനമായ പരിശോധനയും നിയന്ത്രണവും ഉണ്ടാകും. പൊന്നാനി നഗരസഭ ക്ലീൻ സിറ്റി മാനേജർ മോഹൻചന്ദ്രന്റെ നേതൃത്വത്തിൽ വിപുലമായ സ്‌ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് തടയാൻ പ്രത്യേക സ്‌ക്വാഡ് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കുകളുടെ സുരക്ഷയും അപകടരഹിതമാണെന്ന് ഉറപ്പുവരുത്താനും നഗരസഭ ആരോഗ്യ വിഭാഗം പ്രത്യേക ശ്രദ്ധ നൽകും.