രാജസ്ഥാന്റെ വിൽപന: വോണിന്റെ കുടുംബത്തിന് കിട്ടുന്നത് 450 കോടി

Thursday 26 March 2026 7:52 AM IST

ജയ്പൂർ:ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം വൻ തുകയ്ക്ക് വിറ്റതിലൂടെ ടീമിന്റെ ആദ്യ നായകൻ അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ കുടുംബത്തിനും കോടികൾ സമ്മാനമായി ലഭിക്കും. രാജസ്ഥാന്റെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്ക് ഏ​ക​ദേ​ശം​ 15,286​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​(1.63​ ​ബി​ല്ല്യ​ൺ​ ​യു​എ​സ് ​ഡോ​ള​ർ​)​ വിറ്റവകയിൽ വോണിന്റെ കുടുംബത്തിന് ലഭിക്കുക 450 കോടി രൂപയാണ്. പ്രഥമ ഐ.പി.എൽ സീസണിൽ രാജസ്ഥാന് കിരീടം സമ്മാനിച്ച ക്യാപ്ടനായവോൺ ടീമിൽ ചേരുന്നതിന് മുമ്പ് പ്രതിഫലത്തിനൊപ്പം ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഓഹരിയും ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുഗ്രഹമായത്. 4 സീസണുകൾ വോൺ രാജസ്ഥാനിൽ കളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓഹരി വിഹിതം 3 ശമാനമായി ഉയർന്നു. ഇതിനാലാണ് ടീമിന്റെ വില്പനയിലൂടെ വോണിന്റെ കുടുംബത്തിനും വൻതുക ലഭിക്കുന്നത്. രാജസ്ഥാനിൽ ഒരു സീസണിൽ കളിക്കന്നതിന് 2.34 കോടി രൂപയായിരുന്നു വോണിന്റെ പ്രതിഫലം. 2022ലാണ് താരം അന്തരിച്ചത്.