അമൃതയിൽ ദേശീയ സെമിനാർ നാളെ
Friday 27 March 2026 12:21 AM IST
കൊച്ചി: ജന്മനായുള്ള ഹൃദയവൈകല്യങ്ങൾക്കായി ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളിലെ മസ്തിഷ്ക വികാസവും മാനസിക വളർച്ചയും ലക്ഷ്യമിട്ട് കൊച്ചി അമൃത ആശുപത്രിയിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ 'പ്രോജക്ട് മേധ' ന്യൂറോ ഡെവലപ്മെന്റൽ ആൻഡ് കോഗ്നിറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9ന് സെമിനാർ ആരംഭിക്കും. ഡോ. അരുൺ സിംഗ്, ഡോ. ദീപ ഭാസ്കരൻ, ഡോ. ജയശങ്കര റെഡ്ഢി എന്നിവരടങ്ങുന്ന വിദഗ്ദ്ധസംഘം പങ്കെടുക്കും. ഡെവലപ്മെന്റൽ പീഡിയാട്രീഷ്യൻമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, നഴ്സുമാർ, അദ്ധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് സെമിനാറിൽ പങ്കെടുക്കാം. ഫോൺ: 9902422227, 7356088172.