അങ്കമാലി ഫിസാറ്റിൽ ശ്രേഷ്ഠ 2026
Friday 27 March 2026 12:23 AM IST
അങ്കമാലി: പഠനത്തിലും കലാ - കായിക രംഗങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി അങ്കമാലി ഫിസാറ്റിൽ ശ്രേഷ്ഠ 2026 സംഘടിപ്പിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് ടെലി കമ്മ്യൂണിക്കേഷൻ മേധാവി ബെന്നി ചിന്നപ്പ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒഫ് ടെക്നോളജി തോമസ് വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഒഫ് ടെക്നോളജി എസ്. സ്റ്റാൾവാർട്ഷൈൻ തുടങ്ങിയവർ സംസാരിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗം കെ. ജയശ്രീ, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, ഡോ. പി. ആർ. മിനി, ഡോ. ജി. ഉണ്ണികർത്ത തുടങ്ങിയവർ പങ്കെടുത്തു.