അനൂപ് ജേക്കബിന്റെ പര്യടനം കൂത്താട്ടുകുളത്ത്
Thursday 26 March 2026 4:51 PM IST
കൂത്താട്ടുകുളം: പിറവം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് തിരഞ്ഞെടുപ്പ് പര്യടനം നടത്തി. രാവിലെ 8ന് വടകരയിൽ നിന്നും ആരംഭിച്ച പര്യടനം കൂത്താട്ടുകുളത്തെ 26 ഡിവിഷനുകളിലൂടെ സഞ്ചരിച്ച് വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. തുറന്ന വാഹനത്തിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം നടത്തിയത്. പരിപാടികൾക്ക് കെ.പ്രദീപ്കുമാർ, വിൽസൺ.കെ.ജോൺ, റെജി ജോൺ, പ്രിൻസ് പോൾ ജോൺ, ബോബി അച്യുതൻ, പി.സി.ഭാസ്കരൻ, മർക്കോസ് ഉലഹന്നാൻ, സിബി കൊട്ടാരം, എൻ.കെ.ചാക്കോച്ചൻ, ബേബി കീരാം തടം, ലിസി ജോസ്, ടി.എസ്.സാറ, എം.എ.ഷാജി, സി.എ.തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.