വനിതകളുടെ ചിത്രപ്രദർശനം

Friday 27 March 2026 12:29 AM IST
ക്ലിന്റ് ആർട്ട് ഗ്യാലറി

കൊച്ചി: കടവന്ത്ര ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ലക്‌സിലെ ക്ലിന്റ് ആർട്ട് ഗ്യാലറി പ്രദർശന ഹാളിൽ 30 മുതൽ ഏപ്രിൽ 5 വരെ 'സിയാൻ വിസ്റ്റ സീസൺ 2’ എന്ന പേരിൽ വനിതകളുടെ ചിത്രപ്രദർശനം നടക്കും. മഞ്ജു സാഗർ, സുരജ മനു അമൽദേവ്, വിൽസി ജോൺസൻ, സിന്ധു ദിവാകരൻ, സുനിത ഷാ, സാറാ ഹുസൈൻ, നിഷ സുബ്രഹ്മണ്യൻ, സുയി മനേഷ്, ബിനു രാജീവ്, ലീന ജോഷി വാസ്, വി.എസ്. അഞ്ജു, ധന്യ ഗ്രീഷ്‌കോ, രേവതി അലക്‌സ്, ധന്യ ലോഹി, സുമ തുടങ്ങിയവരുടെ രചനകളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 7വരെയാണ് പ്രദർശന സമയം.