പൾമണോളജി കോൺഫറൻസ്
Friday 27 March 2026 12:35 AM IST
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർവെൻഷണൽ പൾമണോളജി സമ്മേളനങ്ങളിൽ ഒന്നായ എ.ബി.ഐ.പി 28, 29 തീയതികളിൽ ലേമെറിഡിയൻ ഹോട്ടലിൽ നടക്കും. അമൃത ബ്രോങ്കോളജി ആൻഡ് ഇന്റർവെൻഷണൽ പൾമണോളജി വിഭാഗമാണ് ആതിഥേയർ. 14 അന്താരാഷ്ട്ര വിദഗ്ദ്ധരും 1000ലധികം പ്രതിനിധികളും പങ്കെടുക്കും. റിജിഡ് ബ്രോങ്കോസ്‌കോപ്പി, എയർവേ സ്റ്റന്റിംഗ്, ഫ്‌ളെക്‌സിബിൾ ബ്രോങ്കോസ്‌കോപ്പി, ഇബസ് മാസ്റ്റർക്ലാസ്, റോബോട്ടിക് ബ്രോങ്കോസ്‌കോപ്പി, തോറക്കോസ്‌കോപ്പി, ചെസ്റ്റ് അൾട്രാസൗണ്ട് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സമ്മേളനം ഇന്റർവെൻഷണൽ പൾമണോളജി രംഗത്ത് പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുമെന്ന് കോൺഫറൻസ് ഡയറക്ടറും അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവിയുമായ ഡോ. ടിങ്കു ജോസഫ് അറിയിച്ചു.