സൗജന്യ മെഡിക്കൽ ക്യാമ്പ്

Friday 27 March 2026 12:11 AM IST
സൗജന്യ മെഡിക്കൽ ക്യാമ്പ് സാഹിത്യകാരൻ എടപ്പാൾ സി. സുബ്രമണ്യൻ ഉൽഘാടനം ചെയ്യുന്നു

പൊന്നാനി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തവനൂർ സൗത്ത് യൂണിറ്റ്,ബെൻസിഹോസ്പിറ്റൽ,നൂർ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാഹിത്യകാരൻ എടപ്പാൾ സി. സുബ്രമണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് വി. എം . വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സർക്കിൾ ഇൻസ്‌പെക്ടർ എം. വി. വാസുണ്ണി, ക്യാമ്പ് കോഓർഡിനേറ്റർ മുഹമ്മദ് പൊന്നാനി, യൂണിയൻ ഭാരവാഹികളായ വി. കെ. കൃഷ്ണകുമാർ, ടി. വി. ശോഭന, എ. പി. പത്മിനി, എം. രാജൻ എന്നിവർ പ്രസംഗിച്ചു. നേത്രപരിശോധന,പ്രമേഹ രക്ത സമ്മർദ്ദ പരിശോധന, രക്ത ഗ്രൂപ്പ് നിർണ്ണയം , ക്ഷയരോഗ നിർണ്ണയം എന്നീ സേവനങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു