കെ.പി.പി.എ മാർച്ചും ധർണ്ണയും

Friday 27 March 2026 12:08 AM IST
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ മാർച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ മാർച്ചും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണയും സംഘടിപ്പിച്ചു. ധർണയിൽ ജില്ലാ പ്രസിഡന്റ് എച്ച്. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി. പങ്കജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ടി. സജിത് കുമാർ, പി. പ്രിയംവദ, ടി. സുരേശൻ, വി. ശിവകുമാർ, എം. ഷീന, ഖമറുന്നിസ, ഭാസ്കരൻ തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി കൃഷ്ണ വർമ്മ രാജ സ്വാഗതവും ട്രഷറർ കെ.എൻ വിനോദ് കുമാർ നന്ദിയും പറഞ്ഞു.