ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നത് അറിയിക്കണം
Friday 27 March 2026 12:25 AM IST
പത്തനംതിട്ട : ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളോ അവരുടെ ഏജന്റമാരോ രാഷ്ട്രീയ പാർട്ടികളോ ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാൾ എന്നിവ പരിപാടികൾക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസ്സിസ്റ്റന്റ്റ് എക്സ്പെൻഡിച്ചർ ഒബ്‌സർവറെ രേഖാമൂലം അറിയിക്കണം. expmcpta@gmail.com എന്ന ഇമെയിൽ വിലാസത്തിലും അറിയിക്കാം. കൂടാതെ ഇലക്ഷൻ കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം.