നിയമ നടപടിക്ക് യു.ഡി.എഫ്

Friday 27 March 2026 12:26 AM IST

റാന്നി: ബാലറ്റ് പേപ്പറിലെ പേര് ക്രമം തെറ്റിച്ച് നൽകിയതിനെതിരെ റാന്നി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.കെ.ജയവർമ്മ റിട്ടേണിംഗ് ഓഫീസർക്ക് പരാതി സമർപ്പിച്ചു ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പഴകുളം മധുവിന്റെ പേര് ബാലറ്റ് പേപ്പറിൽ നമ്പർ ഒന്നായി വരേണ്ടതാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരാണ് ഉൾപ്പെടുത്തിയതെന്ന് ജയവർമ്മ ചൂണ്ടിക്കാട്ടി. ജനപ്രാതിനിധ്യ നിയമത്തിന്റെ പ്രസക്തഭാഗങ്ങൾ കാണിച്ചുകൊണ്ട് രേഖാമൂലം പരാതി നൽകിയിരുന്നു. പരാതി സ്വീകരിക്കാതെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേര് ക്രമം തെറ്റിച്ചാണ് ഉൾപ്പെടുത്തിയത്.