ജില്ലയിൽ 9074 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു

Friday 27 March 2026 12:41 AM IST

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി​ ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ നീക്കം ചെയ്തത് 9074 പ്രചാരണ സാമഗ്രികൾ. 8130 പോസ്റ്റർ, 371 ബാനർ, 573 മറ്റ് പ്രചരണ ബോർഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ ഡി.എം ഡെപ്യൂട്ടി കളക്ടർ ജി.സുരേഷ് ബാബു, അസിസ്റ്റന്റ് നോഡൽ ഓഫീസർ കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ ജി.ആനന്ദ് എന്നിവരുടെ മേൽനോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവർത്തനം. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.