കൈപുസ്തക പ്രകാശനം
Friday 27 March 2026 12:44 AM IST
പത്തനംതിട്ട : തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ഹരിതനിയമസഭാതിരഞ്ഞെടുപ്പ്: സംശയങ്ങളും മറുപടികളും എന്ന കൈപുസ്തകം ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണൻ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രം ഉപയോഗിക്കാനും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും സജ്ജരാക്കുകയാണ് ലക്ഷ്യം. തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലെയും പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കും ഹരിതചട്ടപാലനത്തെക്കുറിച്ച് പ്രത്യേക പരിശീലന ക്ലാസ് നൽകി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ സന്ദേശം നൽകി.