വാർഷിക സമ്മേളനം
Friday 27 March 2026 12:45 AM IST
പത്തനംതിട്ട : വഴിയോര കച്ചവട മസ്ദൂർ സംഘത്തിന്റെ വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് മേഖല വൈസ് പ്രസിഡന്റ് കെ.കെ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി മേഖലാ സെക്രട്ടറി രഞ്ജിത്ത്.കെ.ജി ,റാന്നി മേഖല സെക്രട്ടറി രഞ്ജിത്ത്, അഡ്വക്കറ്റ് രാജേഷ് നെടുമ്പ്രം, മനു, ബിനു കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അരവിന്ദൻ (പ്രസിഡന്റ്), രാജേഷ് നെടുമ്പ്രം, സജു കോഴഞ്ചേരി, (വൈസ് പ്രസിഡന്റ് ), രഞ്ജിത് കെ.ജി. (ജനറൽ സെക്രട്ടറി), മനോജ്, പൊന്നപ്പൻ കുന്നന്താനം (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് റാന്നി (ഖജാൻജി).