വിത്ത് വിതച്ചു

Friday 27 March 2026 12:47 AM IST

ആറന്മുള : നിറപുത്തരിക്കുള്ള നെൽക്കതിർ സമർപ്പിക്കാനായി നെൽകൃഷിക്ക് വിത്ത് വിതച്ചു. ജൈവ കർഷകനായ ഉത്തമന്റെ നേതൃത്വത്തിലാണ് ആറന്മുളയിൽ വിവിധ ഇനത്തിലുളള വിത്തുകൾ വിതച്ച് നെൽകൃഷി ചെയ്യുന്നത്. കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി മാതാജി കൃഷ്ണാനന്ദ പൂർണ്ണിമാമയി വിത്തിടീൽകർമ്മം ഉദ്ഘാടനം ചെയ്തു. ആറന്മുള ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത് ,സെക്രട്ടറി ശശി കണ്ണങ്കേരിൽ, പൈതൃക ഗ്രാമകർമ്മസമിതി കൺവീനർ പി. ഇന്ദുചൂഢൻ, വിജയൻ നായർ ചുങ്കത്തിൽ, ഭരത് വാഴുവേലിൽ, ശ്രീകുമാർ ആലക്കാട്ട്, പി.ആർ.രാധാകൃഷ്ണൻ, ഗിരീഷ് കുമാർ കണ്ണങ്കേരി, അശോകൻ മാവുനിൽക്കുന്നതിൽ എന്നിവർ പങ്കെടുത്തു.