ഏകദിന ക്യാമ്പ്  

Friday 27 March 2026 1:00 AM IST
കിളിക്കൂട് ഏകദിന ക്യാമ്പ് പ്രധാനാധ്യാപിക പ്രശാന്തി വി.മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: പട്ടഞ്ചേരി ഇയർക്കേ മിത്ര പ്രൊട്ടക്ഷൻ സൊസൈറ്റിയും പാറക്കളം ജി.എം എൽ. പി സ്‌കൂളും സംയുക്തമായി നടത്തിയ കിളിക്കൂട് മൂന്ന് ഏകദിന ക്യാമ്പ് പ്രധാനാദ്ധ്യാപിക പ്രശാന്തി വി.മേനോൻ ഉദ്ഘാടനം ചെയ്തു. ഐ.എം.പി.എസ് പ്രസിഡന്റ് വി.എം.ഷൺമുഖദാസ് അദ്ധ്യക്ഷനായി. കെ.ശരവണകുമാർ, സി.രാജീവ്, കെ.സായി മൃദുല, കെ.അർച്ചന, സുകുമാരൻവർണം എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു. ക്യാമ്പ് ഡയറക്ടർ എം.എസ്.ശ്രീനിഷ്, കോഓർഡിനേറ്റർ ഇ.മുരളീധരൻ, സി.സിതാര, സുധാ രാധാകൃഷ്ണൻ, പി.രതീഷ്, വി.രവീന്ദ്രൻ, എസ്.മീന എന്നിവർ സംസാരിച്ചു.