വൈദ്യുത സാങ്കേതികവിദ്യ: കൊച്ചിൻ കപ്പൽശാലയുമായി കരാർ

Friday 27 March 2026 12:02 AM IST

കൊച്ചി: സമുദ്രഗതാഗത മേഖലയിൽ വൈദ്യുത സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും വാണിജ്യവത്കരിക്കാനും കൊച്ചി കപ്പൽശാലയും ഹൈദരാബാദിലെ എച്ച്.ബി.എൽ എൻജിനീയറിംഗ് ലിമിറ്റഡും കരാറിൽ ഒപ്പുവച്ചു.

ഉന്നതനിലവാരമുള്ള മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്മെന്റ് സിസ്‌റ്റങ്ങൾ, വൈദ്യുത മോട്ടറുകൾ, പവർ ഇലക്ട്രോണിക്‌സ്, ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഇവയുടെ ആഗോളവിപണനവും നടത്തും.

കപ്പൽശാല സി.എം.ഡിയുടെ ചുമതല വഹിക്കുന്ന ഡയറക്‌ടർ വി.ജെ. ജോസ് , ചീഫ് ജനറൽ മാനേജർ ദീപു സുരേന്ദ്രൻ, എച്ച്.ബി.എൽ സി.എം.ഡി ഡോ.എ.ജെ. പ്രസാദ്, ഡയറക്‌ടർ കവിത പ്രസാദ് എന്നിവർചടങ്ങിൽ പങ്കെടുത്തു.