എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പുന:ക്രമീകരിക്കണം: കെ.സി വേണുഗോപാല്‍

Thursday 26 March 2026 11:07 PM IST

ക്രിസ്ത്യന്‍ സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള ഈസ്റ്റര്‍ വിശുദ്ധവാരത്തില്‍ നടത്താന്‍ നിശ്ചയിച്ച എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ ) തീയതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തുനല്‍കി.

പെസഹ വ്യാഴം, ദുഃഖവെള്ളി , ഈസ്റ്റര്‍ എന്നിവ വരുന്ന ഏപ്രില്‍ 2 മുതല്‍ 8 വരെയാണ് ജെഇഇ മെയിന്‍ പരീക്ഷാ തിയതി ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്ന നിരവധി ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദിവസങ്ങള്‍ അവരുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്.

ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളില്‍ അനാവശ്യമായ മാനസിക സമ്മര്‍ദ്ദവും ഉണ്ടാകും.ഇത് പരിഗണിച്ച് പരീക്ഷകള്‍ പുനഃക്രമീകരിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.