ജില്ലയിൽ ആരും പത്രിക പിൻവലിച്ചില്ല; അങ്കത്തട്ടിൽ 25 പേർ

Friday 27 March 2026 12:25 AM IST

പത്തനംതിട്ട : നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. സ്ഥാനാർത്ഥികൾ ആരും പത്രിക പിൻവലിച്ചില്ല. അഞ്ചു നിയോജക മണ്ഡലങ്ങളിലായി ജില്ലയിൽ 25 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിച്ചു.

നിയോജക മണ്ഡലം, പേര്, പാർട്ടി,ചിഹ്നം

തിരുവല്ല

1.അനൂപ് ആന്റണി : ബി.ജെ.പി (താമര) 2. മാത്യു ടി.തോമസ് : ഐ.എസ്.ജെ (മോതിരം) 3. വർഗീസ് മാമ്മൻ : കേരള കോൺഗ്രസ് (ഓട്ടോറിക്ഷ) 4. രമേശ് : ബി.എസ്.പി ടി (ആന) 5. സീൻ തോമസ് : സ്വത. (കണ്ണട) 6. അജു അലക്‌സ് : സ്വത. (ബലൂൺ) 7. തോമസ് മാമ്മൻ : സ്വത. (ഫുട്‌ബോൾ)

ആറൻമുള

1. അബിൻ വർക്കി : കോൺഗ്രസ് (കൈ ) 2. വീണാ ജോർജ് : സി.പി.എം (ചുറ്റിക അരിവാൾ നക്ഷത്രം) 3. കുമ്മനം രാജശേഖരൻ : ബി.ജെ.പി (താമര) 4. വി.ആർ പ്രഭാകരൻ : ബി.എസ്.പി (ആന) 5. രാധാമണി : എസ്.യു.സി.ഐ (ബാറ്ററി ടോർച്ച്) 6. എസ്.രാമചന്ദ്രൻ : സ്വത. (കോട്ട്)

അടൂർ

1. പ്രിജി കണ്ണൻ : സി.പി.ഐ (ധാന്യക്കതിരും അരിവാളും) 2. സി.വി ശാന്തകുമാർ : കോൺഗ്രസ് (കൈ) 3. പന്തളം പ്രതാപൻ : ബി.ജെ.പി (താമര) 4. സി.എഫ്.ശിവകുമാർ, ബി.എസ്.പി (ആന)

കോന്നി

1.കെ.യു.ജനീഷ് കുമാർ : സി.പി.എം (ചുറ്റിക അരിവാൾ നക്ഷത്രം) 2. പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ : കോൺഗ്രസ് (കൈ ) 3. ടി.പി.സുന്ദരേശൻ : ബി.ഡി.ജെ.എസ് (തെങ്ങിൻതോപ്പ്) 4. വർഗീസ് : സ്വത. (ഗ്യാസ് സിലിണ്ടർ)

റാന്നി

1. പ്രമോദ് നാരായൺ : കേരള കോൺഗ്രസ് (എം) (രണ്ടില) 2. പഴകുളം മധു : കോൺഗ്രസ് (കൈ) 3. തോമസ് കെ.സാമുവേൽ : ട്വന്റി 20 (ചക്ക) 4. ശ്രീഹരി : സ്വത. (മുന്തിരിക്കുല)