ഡിജിറ്റൽ റീസർവേ കേസ്: ഹർജിക്കാരൻ ക്ഷമാപണം പ്രസിദ്ധീകരിക്കണം

Friday 27 March 2026 12:00 AM IST

കൊച്ചി: ഡിജിറ്റൽ റീസർവേയ്‌ക്ക് ഉപകരണങ്ങൾ വാങ്ങിയതിലും മറ്റും കോടികളുടെ ക്രമക്കേട് ആരോപിക്കുന്ന ഹർജിയിലെ കോടതി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയതിന് ക്ഷമാപണം പ്രസിദ്ധീകരിക്കാൻ ഹർജിക്കാരനായ കോൺഗ്രസ് നേതാവ് ഷാജി കോടൻകണ്ടത്തിലിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന് ശേഷം സത്യവാങ്മൂലം ഫയൽ ചെയ്യാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രവും തിരുത്തു നൽകണം. കോടതിയിൽ ഹാജരായ പത്രാധിപർ തെറ്റായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ചു. കോടതി പറയാത്ത കാര്യങ്ങൾ ഹർജിക്കാരൻ വാർത്താസമ്മേളനത്തിലൂടെ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ. രാജൻ പരാതി നൽകിയതിനെ തുടർന്നാണ് കോടതി ഇടപെട്ടത്. ഒല്ലൂരിൽ കെ. രാജന്റെ എതിർ സ്ഥാനാർത്ഥിയാണ് ഷാജി കോടൻകണ്ടത്ത്.