കിക്മ എം.ബി.എ പ്രവേശനം

Friday 27 March 2026 12:13 AM IST
എം.ബി.എ

കൊട്ടാരക്കര: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ- ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 30ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കൊട്ടാരക്കര അവണൂർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ വച്ച് അഡ്മിഷൻ നടത്തും. അൻപത് ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ 7994745316, 8547618290 എന്നീ നമ്പരുകളിലോ www.kicma.ac.in എന്ന വെബ്സൈറ്റിലോ ലഭിക്കും.