പ്ളാറ്റിനം ജൂബിലി ആഘോഷം
Friday 27 March 2026 12:14 AM IST
കൊല്ലം: കോസ്റ്റൽ അർബൻ ബാങ്കിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷം 28ന് നടക്കും. രാവിലെ 10.30ന് സഹകരണ സംഘം രജിസ്ട്രാർ ഡോ. വി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. കളക്ടർ എൻ.ദേവീദാസ് മുഖ്യ പ്രഭാഷണം നടത്തും. രൂപത മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി അനുഗ്രഹ സന്ദേശം നൽകും. വൈസ് ചെയർപേഴ്സൺ എൽ.ജോസഫ് അദ്ധ്യക്ഷനാകും. മാനേജിംഗ് ഡയറക്ടർ സജു പീറ്റേഴ്സ്, ജനറൽ മാനേജർ ലിസി വില്യംസ് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ എൽ.ജോസഫ്, സജു പീറ്റേഴ്സ്, ജോൺ ഷിബു, ടോണി ജോസഫ് എന്നിവർ പങ്കെടുത്തു.