'സ്വാസ്ഥ്യ' പദ്ധതിക്ക് തുടക്കം

Friday 27 March 2026 12:42 AM IST

കോഴിക്കോട്: ജീവിതശൈലീ രോഗങ്ങൾക്കെതിരെ തൊഴിലിടങ്ങളിൽ ഹെൽത്ത് സ്‌ക്രീനിംഗിന് സൗകര്യമൊരുക്കുന്ന വി.പി.എസ് ലേക്‌ഷോറിന്റെ 'സ്വാസ്ഥ്യ' പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സെന്ററിൽ ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. ആർ.എൽ. സരിത ഉദ്ഘാടനം ചെയ്തു.

വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ലോഗോ ഡോ. ആർ.എൽ. സരിത, എസ്.കെ. അബ്ദുള്ള എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഡോ. ടി.പി. മെഹറൂഫ് രാജ് പദ്ധതി വിശദീകരിച്ചു. സന്നദ്ധസംഘടനയായ നിഖില ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി.

വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേഖ് പൊഡൂരി, സി.ഒ.ഒ ലക്ഷ്മണൻ സേതുരാമൻ, ഡോ. ഖദീജ മുംതാസ്, ഡോ. കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. നിഖില ഫൗണ്ടേഷൻ സെക്രട്ടറി പ്രസാദ് കണക്കശ്ശേരി സ്വാഗതവും വി.പി.എസ് ലേക്‌ഷോർ നഴ്‌സിംഗ് മാനേജർ വി.കെ. പുഷ്പലത നന്ദിയും പറഞ്ഞു.