സർക്കാരിന്റെ വാട്സാപ്പ് സന്ദേശം: അപ്പീൽ നൽകി

Friday 27 March 2026 3:18 AM IST

കൊച്ചി: ക്ഷാമബത്ത വിതരണത്തിന്റെയടക്കം വിവരങ്ങളുമായി ജീവനക്കാരുടെ ഫോണിലേക്ക് സർക്കാർ വാ‌ട്സാപ്പ് സന്ദേശമയച്ചതിൽ ഡാറ്റാ ചോർച്ചയില്ലെന്ന ഉത്തരവിനെതിരെ ഹർജിക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിൽ സന്ദേശങ്ങൾ അയയ്‌ക്കാൻ സമ്മതമില്ലാതെ വ്യക്തിഗത ഫോൺ നമ്പരുകൾ ഉപയോഗിച്ചത് സ്വകാര്യതയുടെ ലംഘനമാണെന്ന് അദ്ധ്യാപകനായ ഡോ.പി. റഷീദ് അഹമ്മദിന്റെ അപ്പീൽ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സതീഷ് നൈനാൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് വിഷയം 31ന് പരിഗണിക്കാൻ മാറ്റി.