രമേശ് ചെന്നിത്തലയ്ക്ക് അപരൻ രമേശ് സി
Friday 27 March 2026 2:17 AM IST
ആലപ്പുഴ : ഹരിപ്പാട് യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സ്വതന്ത്രനായി രമേശ് സി മത്സര രംഗത്ത്. ചെന്നിത്തല ഒരിപ്ര സ്വദേശിയാണ് വിളയിൽപ്പറമ്പിൽ വീട്ടിൽ രമേശ് സി. മീശ നോവലിനെ രമേശ് ചെന്നിത്തല പിന്തുണയ്ക്കുകയും ഇതുവഴി സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയും ചെയ്തതിനാലാണ് താൻ ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് രമേശ് പറഞ്ഞു.
നാട്ടിൽ രമേശ് സി. ചെന്നിത്തല എന്ന് അറിയപ്പെടുന്നതിനാൽ ബാലറ്റിലും ആ പേര് വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരസിച്ചു. ക്രിക്കറ്റ് ബാറ്റാണ് ചിഹ്നം.
ചേർത്തല എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദിനും അപരനുണ്ട്. ചേർത്തല പട്ടണക്കാട് സ്വദേശി എ.പി.പ്രസാദാണ് അപരൻ.