അയ്യപ്പന്റെ ഫോട്ടോയ്‌ക്ക് പുറകിൽ നാഗത്താൻ പാമ്പ്, എടുത്തപ്പോൾ കണ്ടത് കൂടുതൽ ഭയപ്പെടുത്തുന്ന കാഴ്‌ച, വീഡിയോ

Friday 27 March 2026 3:47 PM IST

തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടം കുറവല്ല എന്ന സ്ഥലത്തെ പഴയൊരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ആൾത്താമസമില്ലാത്ത വീടിന് മുന്നിൽ തടിപ്പണികൾ നടക്കുകയായിരുന്നു. പൂശാത്ത വെട്ടുകല്ലിൽ നിർമ്മിച്ച വീടാണ്. വീടിനുള്ളിലെ ചുവരിൽ വച്ചിരിക്കുന്ന അയ്യപ്പന്റെ ചിത്രത്തിനടിയിലേക്ക് ഒരു പാമ്പ് കയറുന്നത് കണ്ടു എന്നാണ് വിളിച്ചയാൾ വാവാ സുരേഷിനോട് പറഞ്ഞത്.

സ്ഥലത്തെത്തിയ വാവാ സുരേഷ് ഉടൻതന്നെ ചുവരിലെ ഫോട്ടോ മാറ്റിയതും പാമ്പിനെ കണ്ടു. സ്വർണം, കറുപ്പ്, ചുവപ്പ് വരകൾ ശരീരത്തിലുള്ള നാഗത്താൻ പാമ്പ് എന്ന് വിളിക്കുന്ന പറക്കും പാമ്പ് ആയിരുന്നു അത്. ഇവയെ കാണാൻ നല്ല ഭംഗിയാണെന്ന് വാവാ പറഞ്ഞു. പാമ്പിനെ മാളത്തിൽ നിന്നെടുത്തപ്പോൾ കണ്ടുനിന്നവർ പോലും ഞെട്ടി. അതിനുള്ളിൽ മറ്റൊരു വലിയ നാഗത്താൻ പാമ്പ്.

കുറച്ച് സമയത്തെ പരിശ്രമത്തിനൊടുവിലാണ് രണ്ടാമത്തെ പാമ്പിനെ പിടികൂടാനായത്. പല്ലികൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഈ പാമ്പ് വരാറുണ്ട്. ഉപ്പൻ ഈ പാമ്പുകളെ ഭക്ഷണമാക്കാറുണ്ട്. അതിനാൽ ഇവ ഉള്ള സ്ഥലങ്ങളിൽ ഉപ്പന്റെ സാന്നിദ്ധ്യവും ഉണ്ടായേക്കാം. കാണുക, അയ്യപ്പന്റെ ഫോട്ടോയ്ക്ക് പുറകിൽനിന്ന് നാഗത്താൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.