അക്സർ സുലൈമാന്റെ തിരഞ്ഞെടുപ്പ് ഗാനം വൈറൽ
Saturday 28 March 2026 12:41 AM IST
ആലുവ: ആലുവ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കീഴ്മാട് മണ്ഡലം കോൺഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അക്സർ സുലൈമാൻ അമ്പലപറമ്പ് രചന നിർവഹിച്ച രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായി.
മാപ്പിള ഗാനങ്ങളുടെ ഈണത്തിലാണ് ഇവ രചിച്ചിട്ടുള്ളത്. ആലുവ പാട്ടുകൂട്ടം അംഗം സുനിൽകുമാറും സന താഹിറുമാണ് ഗായകർ. അൻവർ സാദത്തിന്റെ അമ്മക്കിളിക്കൂട് പദ്ധതിയുടെ മഹിമയും പൊലിമയുമെല്ലാം അവതരിപ്പിക്കുന്ന ഗാനമാണ് സുനിൽകുമാർ ആലപിച്ചിട്ടുള്ളത്. വാഴക്കുളം എ.വി.ടിയിൽ ജീവനക്കാരനാണ് അക്സർ.