17,051 പ്രചാരണ ബോർഡുകൾ നീക്കംചെയ്തു

Saturday 28 March 2026 1:47 AM IST

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ 17,051 പ്രചാരണ ബോർഡുകൾ നീക്കംചെയ്തു. ഇന്നലെ 2,349 പ്രചാരണ ബോർഡുകളാണ് നീക്കംചെയ്തത്.

വിവിധ രാഷ്ട്രീയപാർട്ടികളുടെ 1,567 പോസ്റ്ററുകൾ, 460 ബാനറുകൾ, 316 മറ്റ് പ്രചാരണ ബോർഡുകൾ എന്നിവയാണ് ഇന്ന് നീക്കംചെയ്തത്. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.