ഫോർട്ട് കൊച്ചിയിൽ നാടക ദിനാഘോഷം
Friday 27 March 2026 10:26 PM IST
ഫോർട്ടുകൊച്ചി: വെളി പള്ളത്തു രാമൻ സാംസ്കാരിക കേന്ദ്രത്തിൽ നാടകദിനാഘോഷം കെ.ജെ.മാക്സി ഉദ്ഘാടനം ചെയ്തു. കെ.എം.ധർമ്മൻ ഭദ്രദീപം തെളിച്ചു. മൺമറഞ്ഞ കലാകാരന്മാരുടെ ഫോട്ടോ പ്രദർശനം അഗസ്റ്റസ് സിറിൾ നിർവഹിച്ചു. കെ.ജെ.ആന്റണി അദ്ധ്യക്ഷനായി. സാംസ്കാരിക സദസ് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി സലിം കുമാർ, പി.എസ്.സുരേഷ്, വി.എസ്.ആൻഡ്രൂസ്, മോളി കണ്ണമാലി, സേവി കൊച്ചി, കൊച്ചിൻ ഇബ്രാഹിം തബലിസ്റ്റ്ബാലൻ, വയലിൻ റോമി, കെ.വി.പൊന്നപ്പൻ, പി.ഇ.ഹമീദ്, എൻ.കെ.എം ഷെറീഫ്, പ്രിയ പ്രശാന്ത്, കെ.ജെ.സോഹൻ, ജമാൽ കൊച്ചങ്ങാടി, ക്യാപ്റ്റൻ സാബു, ടി.എം.അലി, ഓസ്റ്റിൻ തമ്പി, ബിജു ജോസഫ് എന്നിവർ സംസാരിച്ചു.