ജി.സി.ഡി.എ നടപടി പ്രതിഷേധാർഹം
Friday 27 March 2026 10:27 PM IST
കൊച്ചി: ഇന്ത്യൻ ഫുടബാൾ ടീമിനെ വാർത്താ സമ്മേളനം നടത്താൻ അനുമതി നൽകാതെ ഇറക്കി വിട്ട ജി.സി.ഡി.എയുടെ നടപടി പ്രതിഷേധാർഹമെന്ന് ഹൈബി ഈഡൻ എം.പി. ഇന്ത്യൻ ടീമിന്റെ സീനിയർ കോച്ച് ഖാലിദ് ജമീൽ ഉൾപ്പെടെയുള്ളവരാണ് അപമാനിക്കപ്പെട്ടത്. സെക്യൂരിറ്റി തുക അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞുള്ള നടപടി ഫുട്ബാൾ പ്രേമികളെ ഏറെ നിരാശപ്പെടുത്തുന്നു. കായിക ഭൂപടത്തിൽ നിന്നും കേരളത്തെ അപ്രത്യക്ഷമാക്കുന്ന തരത്തിലുള്ള ഈ നടപടി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തുവെന്നത് ഏറെ ലജ്ജാകരമാണ്. കേരളത്തെ നാണം കെടുത്തിയ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.