പാചകവാതക പ്രതിസന്ധി: വാർ റൂം 24 മണിക്കൂറും
Saturday 28 March 2026 12:32 AM IST
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആരംഭിച്ച 'എൽ.പി.ജി വാർ റൂം' സംവിധാനത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് 10 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണിത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും വാർ റൂം പ്രവർത്തിക്കും. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ എന്നിവ തടയാൻ കർശന നടപടിയുണ്ടാകും. സിലിണ്ടറുകളിലെ തൂക്കക്കുറവ് പരിശോധിക്കാനും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല വാർ റൂമുകളും പ്രവർത്തനമാരംഭിച്ചു. പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായും എണ്ണക്കമ്പനികളുമായും സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്. അതേസമയം വാണിജ്യസിലിണ്ടർ ക്ഷാമത്തെത്തുടർന്ന് ഹോട്ടൽ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം തുടരുകയാണ്.