ക്ലിമീസ് ബാവയെ സന്ദർശിച്ചു

Saturday 28 March 2026 12:35 AM IST

അടൂർ : മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവയെ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.പന്തളം പ്രതാപൻ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ സാമൂഹിക ആത്മീയ വിഷയങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ചയായി. സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും ഇരുവരും പങ്കുവച്ചു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ബാവയുടെ അനുഗ്രഹം തേടിയെത്തിയ പന്തളം പ്രതാപന് കർദിനാൾ ക്ലിമീസ് ബാവ ആശംസകളും അനുഗ്രഹവും നൽകി. വിവിധ വിഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്ഥാനാർത്ഥിയുടെ സന്ദർശനം.