എൻ.ഡി.എ വാഹനറാലി
Saturday 28 March 2026 12:36 AM IST
തിരുവല്ല : എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി നെടുമ്പ്രം പഞ്ചായത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് വാഹനറാലി ആവേശമായി. മണിപ്പുഴയിൽ നിന്നാരംഭിച്ച റാലി കല്ലുങ്കൽ, ഓട്ടാഫീസ്, അന്തിച്ചന്ത, വൈക്കത്തില്ലം വഴി ഉണ്ടപ്ലാവ് ജംഗ്‌ഷനിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും അകമ്പടിയൊരുക്കിയ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി നാട്ടുകാരുമായി സംസാരിച്ചു. തിരുവല്ലയിൽ ജനപിന്തുണയോടെ മാറ്റം സാക്ഷാത്കരിക്കാമെന്ന് അനൂപ് ആന്റണി പ്രതികരിച്ചു. പ്രചരണത്തിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും സജീവമായിരുന്നു.