ജെ.ഇ.ഇ പരീക്ഷ: തീയതി മാറ്റാം

Saturday 28 March 2026 12:44 AM IST

ന്യൂഡൽഹി: ഏപ്രിൽ അഞ്ചിന് ഈസ്റ്റർ ദിനത്തിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാൻ അസൗകര്യമുള്ളവർക്ക് മറ്റൊരു തീയതി അനുവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്നവർ വിവരങ്ങൾ jeemain.query@nta.ac.inൽ അയക്കേണ്ടതാണ്. അവസാന തീയതി: 28. ഏപ്രിൽ 2 മുതൽ 8 വരെയാണ് ജെ.ഇ.ഇ മെയിൻ രണ്ടാം ഘട്ട പരീക്ഷ നടക്കുന്നത്.